ഗുസ്തിയ്ക്ക് വന്നവര്‍..

Monday 6 January 2014

ന്നാലും എന്നോടിത് വേണ്ടായിരുന്നു…………………..

ബൈക്കും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്....ചുമ്മാ ഒന്നു കറങ്ങാം എന്ന് കരുതി .. അങ്ങിനെ പോകുന്നവഴിയ്ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയില്‍ വെച്ചാണ് ഞാനവളെ കണ്ടത്...


  എന്‍റെ പഴയ ലൈന്‍... ലൈന്‍എന്നൊന്നും പറയാന്‍പറ്റില്ല കാരണം ഒറ്റലൈന്‍ആണ് ഞാന്‍വലിച്ചത്........ ബട്ട്‌അതറിയാത്തവന്‍ഇനി ആ നാട്ടില്‍മണ്ടപോയ തെങ്ങും .............. .....പിന്നെ ആ പെണ്ണും മാത്രമായിരിക്കും..


 

കഥ ഇങ്ങനെ.....;


ഒരു റാഗിംഗ് ആണ് സംഭവം... ഞങ്ങള്‍നാല്‍പ്പത്തിയൊന്നുപേരെല്ലാം ഒരുമിച്ചുകൂടി റാഗ് ചെയ്യാന്‍ഉദ്ദേശിക്കുന്ന ആളെ വളയും.. ചില ചോദ്യങ്ങള്‍ ചോദിക്കും അത്രയേ ഉള്ളൂ..


ചോദ്യങ്ങള്‍ഇങ്ങനെയൊക്കെയാണ്.. ;

എന്താ നിന്‍റെ പേര്?

അച്ഛന്‍റെ പേര്? പിന്നെ ജോലിയെന്ത്?

സര്‍ക്കാര്‍ഉദ്യോഗസ്ഥന്‍ആണെങ്കില്‍കൈക്കൂലി വാങ്ങുമോ?

വീട് എവിടെയാണ്?

നിനക്ക് ലൈന്‍ഉണ്ടോ?

ലാസ്റ്റ് എക്സാം മാര്‍ക്സ് എത്ര...?

ഇതാണ് സ്ഥിരം മെനു... അന്ന് അവളുടെ ഊഴമായിരുന്നു..

അവളെ കണ്ടപ്പോള്‍ത്തന്നെ എന്‍റെ മനസ്സില്‍എന്തോ ഒരു കുച്ച് കുച്ച് ഹോത്താ ഹൈ.....!!

അതുകൊണ്ട് ഞാനിച്ചിരി മാറിയാണ് നിന്നത്....!

ലവമ്മാര് പണി തുടങ്ങി ....

ലാസ്റ്റ് ഇയര്‍മാര്‍ക്സ് പറഞ്ഞു, നീ കോപ്പിയടിച്ചതാണോ എന്നു

ചോദിച്ചതും പെണ്ണ് കരഞ്ഞു തുടങ്ങി..., തുടങ്ങിയില്ല.. എന്നമട്ടായി

എനിയ്ക്കു സഹിച്ചില്ല.. ഞാനുടനെ കേറി ഇടപെട്ടു..


" ആ........ മതി.. മതി നീ പൊക്കോ.....!! "


ലവമ്മാര് എല്ലാരും കൂടെ എന്നെ അന്തം വിട്ടു നോക്കിനില്‍ക്കുവാ...

സാധാരണ ഇങ്ങനെ പറഞ്ഞാല്‍ഒരുത്തനും മൈന്‍ഡ് ചെയ്യില്ല....

പറയുന്നവനോട് പോടാ.....!! ഉയിരേ...!! എന്നാ പറയാറ്

അന്ന് എന്തോ ആരും ഒന്നും മിണ്ടിയില്ല എന്‍റെ അഭിമാനത്തിനും

ശരീരത്തിനും ക്ഷതം ഏല്‍ക്കാതെ ഞാന്‍രക്ഷപെട്ടു...

ആ പെണ്ണിന്‍റെ മുന്നില്‍നോം ചെറിയ ഒരു ഹീറോ ആയി....


രണ്ടുദിവസം കഴിഞ്ഞപ്പോള്‍എനിയ്ക്ക് അവളെ കാണാനൊരു മോഹം...

ഞാനെന്‍റെ ഏറ്റവുമടുത്ത ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞു..

അത് കേള്‍ക്കേണ്ട താമസം ലവനെന്‍റെ കോളറിനു കേറിപ്പിടിച്ചു 

"ഞങ്ങള്‍ഇതുകേള്‍ക്കാന്‍കാത്തുഇരിക്കുവായിരുന്നെടാ ഡാഷ്മോനെ...!!

എന്തായിരുന്നു നിന്‍റെ അന്നത്തെ പെര്‍ഫോര്‍മന്‍സ്..?  
വിട്ടേക്ക്...മതി.. പൊക്കോ..."

എല്ലാവരുംകൂടെ എന്നെ വളഞ്ഞു.....


ഞാന്‍ ഇളിച്ച ചിരിയോടെ അളിയാ..... എനിയ്ക്കവളെ ലൈന്‍അടിച്ചാല്‍കൊള്ളാമെന്നുണ്ട്....

അതുകേട്ടതും വേറൊരുത്തന്‍ പോടാ ഡാഷ്മോനെ...എന്ന് പറഞ്ഞു കൊണ്ട് ചാടിവീണു........!
.... അവന്‍ അവളെ അവിടെ പഠിയ്ക്കാന്‍വന്ന ഫസ്റ്റ്ഡേ തൊട്ട് നോക്കിവെച്ചതാണ് പോലും.....!!
അവന്‍റെ അമ്മാവന്‍റെ മോളുമായിട്ടു ലൈനാ ആ തെണ്ടി...!!
അവസാനം ഞാനൊരുവിധം അവനെപ്പറഞ്ഞു സമ്മതിപ്പിച്ചു..
ക്ലാസ്സിലെ എല്ലാ കൂട്ടുകാര്‍ക്കും വളയ്ക്കാന്‍ഐഡിയ പറഞ്ഞു കൊടുക്കുകയാണ് അന്നെന്‍റെ മെയിന്‍പരിപാടി...

ഇതില്‍നോം മുടുക്കന്‍ ആയിരുന്നു.. ബട്ട്‌അത് സ്വന്തം കാര്യം വന്നപ്പോള്‍സ്വാഹാ..........!!
ഞാനെഴുതാറില്ല കേട്ടോ വെറും ഭാവന മാത്രം, എഴുതുന്നത്‌വേറെ ഒരുത്തനാ....
എന്‍റെ ലവ് ലെറ്റര്‍മരുന്നുകടയില്‍കൊടുത്താല്‍നിങ്ങള്‍ക്ക് ഒരു മാസത്തേയ്ക്കുള്ള ഗുളിക കിട്ടും അത്രയ്ക്കുവിശേഷമാ...........!!

പലവട്ടം ട്രൈ ചെയ്തതാ അവളോട്‌ ഒന്നിഷ്ടമാണെന്ന് പറയാന്‍.. പക്ഷെ നടന്നില്ല.... അവസാനം ഒരു ലവ് ലെറ്റര്‍എഴുതിക്കൊടുക്കാം എന്നു തീരുമാനിച്ചു. കുത്തിയിരുന്ന്‍അവള്‍ക്കുവേണ്ടി ഞാനൊരു കാവ്യരചന നടത്തി.

അമ്പലത്തില്‍ ദേവനെ (കൃഷ്ണ ഭഗവാന്‍ ) ദര്‍ശിക്കാന്‍പോയപ്പോള്‍ഞാനൊരു ദേവിയെ കണ്ടു... എന്നുപറഞ്ഞു തുടങ്ങുന്ന ഒന്ന്.. ഇതെഴുതുമ്പോള്‍അവളിതു വായിച്ചിട്ട്, എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് ഒക്കെ വെറുതെ ഞാന്‍ദിവാസ്വപ്നം കണ്ടു.... (ഒരു കോപ്പും നടന്നില്ല..!!)

ഇലക്ട്രോണിക്സിന് പഠിയ്ക്കുന്ന സമയമാ... രാവിലെ ഏഴുമണിയ്ക്കാ....ക്ലാസ്സ്‌..
ഞാനാണെങ്കില്‍രാവിലെ നാലുമണിയ്ക്ക് എഴുന്നേല്‍ക്കും.., പഠിയ്ക്കാനാണ്...!! വീട്ടുകാര്‍വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ഈയുദ്ദേശം വെച്ചാണ്.. , ബട്ട്‌നമ്മുടെ പ്രോഗ്രാംചാര്‍ട്ട് ഇങ്ങനെയാണ്...

രാവിലെ എഴുന്നേറ്റയുടനെ ഞാന്‍മുഖംകഴുകി ചായയിടാന്‍അടുക്കളയില്‍ കേറും.. അങ്ങിനെ ഒരരമണിക്കൂര്‍പോയിക്കിട്ടും.. ചായ കുടിച്ചാല്‍പ്പിന്നെ ടോയിലറ്റില്‍പോകണം നിര്‍ബന്ധമാണ്.. പിന്നെ പുസ്തകമൊക്കെയെടുത്ത് കട്ടില്‍ഒഴിവുണ്ടോ എന്ന് നോക്കും..

ബിക്കോസ്.. നമ്മുടെ ചേട്ടന്‍സ് നേരത്തെയവിടെ സ്ഥലം പിടിച്ചിട്ടുണ്ടാകും..... കമഴ്ന്നുകിടന്നാണ് പഠിത്തം.. രണ്ടുകൈയും മുടിയില്‍പിടിച്ചുകൊണ്ട് പിരിച്ചുപിരിച്ച് പഠിയ്ക്കും... ഇതിനിടെ മുടിയില്‍കഷ്ടപ്പെട്ട് കെട്ടിടും.. പിന്നെയത് അഴിച്ചെടുക്കാന്‍അതിലും വലിയ പാടാ... 

ഇതിനിടെയാണ് പുസ്തകം വായന... 


ആ മുടി അഴിക്കുന്നതിലും കെട്ടുന്നതിലുമായി പഠിത്തത്തിന്‍റെ ശബ്ദം കൂടിയും കുറഞ്ഞും ഇരിയ്ക്കും...!! എന്തോന്നാടാ ഇബുറൂ ഈംബുരു എന്ന് വായിക്കുന്നതെന്ന പപ്പയുടെ ചോദ്യം ചെവിയില്‍വീഴുമ്പോള്‍ത്തന്നെ എന്‍റെ ശബ്ദം തനിയെ കൂടും.. 

അങ്ങനെ ആറര വരെ എന്തേലും ഒക്കെ കാണിച്ചു സമയംകളയും...... പിന്നെ ക്ലാസ്സില്‍പോകാനുള്ള തിരക്കുകൂട്ടലായി... ക്ലാസില്‍പോകാനുള്ള തിരക്കില്‍എഴുതിവെച്ച ലവ് ലെറ്റര്‍എവിടെയാണ് വെച്ചതെന്ന് ഞാന്‍മറന്നു.... ദേഷ്യത്തിന് അവിടെയിരുന്ന എല്ലാ സാധനങ്ങളും വലിച്ചുവാരി നിലത്തിട്ടു വരെ തപ്പി..,കിട്ടിയില്ല...!!
 
"ഈശ്വരാ ഇതിന്നു കൊടുക്കാതെയിരുന്നാല്‍ക്ലാസ്സിലുള്ള എല്ലാ  അലവലാതികളും എന്നെ കളിയാക്കിക്കൊല്ലും... "

അവിടെ ചെന്നിട്ടു വേറൊരെണ്ണം എഴുതാം എന്നുചിന്തിച്ചു ഞാന്‍വീട്ടില്‍നിന്നിറങ്ങി.. ഞാന്‍പോയതിനുശേഷം അമ്മ അതൊക്കെ അടുക്കിവെയ്ക്കുന്നതിനിടെ എന്‍റെ ഇടയലേഖനവും കിട്ടി....

ആയിടെയ്ക്കാണ് എന്‍റെ എക്സാംറിസള്‍ട്ട്‌വന്നത് ഫസ്റ്റ് സെമസ്റ്റര്‍നല്ല രീതിയില്‍പെര്‍ഫോം ചെയ്ത ഞാന്‍സെക്കന്റ്‌സെമസ്റ്റര്‍മൂക്കുംകുത്തി വീണു.... നല്ലവനായ പ്രിന്‍സിപ്പാള്‍വീട്ടില്‍നിന്നും ആളെ വിളിപ്പിച്ചു..
കഷ്ടകാലത്തിനു വന്നത് എന്‍റെ ചേട്ടനും..... ആ പരമദുഷ്ടന്‍എനിക്കിട്ടു നല്ലപോലെ വെച്ചു.....

പ്രിന്‍സി ചേട്ടനോട്, " എന്താ ഇയാള്‍ക്ക് വീട്ടില്‍പഠിയ്ക്കാന്‍ന്‍സമയമൊന്നും കിട്ടുന്നില്ലേ അതോ വേറെവല്ല ഉത്തരവാദിത്തവും ഉണ്ടോ? "
ചേട്ടന്‍ - ഇല്ല സര്‍ ഉരു ഉത്തരവാദിത്തവും ഇല്ല.............."
" എന്നാപ്പിന്നെയെന്താണ് റീസണ്‍? നോക്ക് ഫസ്റ്റ് സെമസ്റ്റര്‍ നല്ല മാര്‍ക്കുണ്ടല്ലോ.. ഇപ്പോളിത്രയും കുറയാനെന്താണ് കാരണം..? "
ദാ ഇതാണ് കാരണം എന്നുപറഞ്ഞ് ആ സദ്‌ഗുണസബന്നന്‍ എന്‍റെ പ്രേമലേഖനം പ്രിന്‍സിയ്ക്ക് കൊടുത്തു....

ആ സമയം ഒരു ഭൂമികുലുക്കം ഉണ്ടായി ഇതെല്ലാം ഇടിഞ്ഞു പറിഞ്ഞു വീഴണേ എന്ന് സത്യമായും ഞാനാഗ്രഹിച്ചു.... 

പുള്ളികാരന്‍അത് ശരിയ്ക്കും ആഘോഷിച്ചു.. എന്‍റെയെല്ലാ അധ്യാപകരെയും വിളിച്ചുവരുത്തി ഉച്ചത്തില്‍വായിച്ചു....
നല്ല ടിപ്ടോപ്പില്‍വന്നിട്ട് നടുറോഡില്‍വെച്ച് തുണിയുരിഞ്ഞുപോയാല്‍എങ്ങനെ ഇരിയ്ക്കും അതുപോലെ ഞാന്‍അവിടെ നിന്ന് ചമ്മി.....!! 

ആ ലെറ്റര്‍ നല്ലപോലെ അവിടെ വായിക്കപ്പെട്ടു.. 
ഇടയ്ക്ക് പുള്ളികാരന്‍എന്നോട് ചോദിയ്ക്കും അമ്പലത്തില്‍പോയപ്പോള്‍എന്ത് കണ്ടെന്നാടാ.. ?
ഞാന്‍ സാര്‍......... ദേവിയെ കണ്ടു..
എന്ത് കണ്ടു.......??
വളരെ കഷ്ടപ്പെട്ട് ഞാന്‍വീണ്ടും പറയും.. ദേവിയെ കണ്ടു...!!
ഓരോ വരിയും സാര്‍വായിച്ചു കഴിയുമ്പോള്‍എല്ലാ സാറുമ്മാരും കൂടെ ഒരുമിച്ചെന്നെ നോക്കും.. എല്ലാവരുടെയും മുഖത്തേയ്ക്ക് ഞാനും.. ഭക്ഷണം കഴിച്ചിട്ട് പത്തു ദിവസമായത് പോലെ വളരെ ദയനീയമായി നോക്കും...

അതിനുശേഷം പ്രിന്‍സിപ്പാള്‍എന്‍റെ ക്ലാസ്സില്‍വന്ന്‍ എന്‍റെ ഫ്രണ്ട്സിനോട്‌ഇതു വെളമ്പി..
 ലവ് ലെറ്റര്‍എഴുതി അമ്മയുടെ കൈയ്യില്‍ആണോടാ കൊടുക്കുന്നെ എന്നുപറഞ്ഞു അവന്മാരും എന്നെ കണക്കിന് പരിഹസിച്ചു.. തലയ്ക്കുപുറകില്‍നിന്ന് തോണ്ടുക എന്ന കലാപരിപാടികളും ഉണ്ടായിരുന്നു...

അവസാനം പ്രിന്‍സി വക ഒരുപദേശം, "  
ഡാ പഠിയ്ക്കുന്ന കാലത്ത് ഞാനും പ്രണയിച്ചിട്ടുണ്ട് ബട്ട്‌അത് ലവ് ലെറ്റര്‍എഴുതി അമ്മയുടെ കൈയ്യില്‍കൊടുക്കലല്ല...!! മനസ്സിലായോ....!!

പിന്നെ ഒരു കാര്യം..! " 
എന്താ സര്‍ എന്നുചോദിച്ചുകൊണ്ട് അടുത്തോട്ടുചെന്ന എന്നെ ഇച്ചിരി മാറ്റിനിര്‍ത്തിയിട്ട് സാറെന്നോട് പറഞ്ഞു..,
" ഡാ എല്ലാം വേണം.. പക്ഷെ പഠിത്തത്തില്‍ഉഴപ്പരുത്‌....!! "
അങ്ങനെ കുറെ ഉപദേശം കിട്ടി, ലാസ്റ്റ് തന്ന ഉപദേശം ഞാന്‍മറന്നിട്ടില്ല... അതിതാണ് ;

" നോക്കിയും കണ്ടും നടന്നാല്‍നിനക്ക് കൊള്ളാം ഇല്ലേല്‍ ______കുത്തി വീഴും..!! " എന്ന നല്ലൊരു ഉപദേശവും എനിക്യു തന്നു..... 

ആ ഷോക്കില്‍മൊത്തം നാറി നാണംകെട്ടു നിന്നതുകൊണ്ട് എന്താ സാറു പറഞ്ഞതെന്ന് എനിയ്ക്കു മനസ്സിലായില്ല.. പിന്നീട് മനസ്സിലായപ്പോള്‍ഒന്നും തിരിച്ചുപറയാനും പറ്റിയില്ല... 

അന്ന് ഞാനാ പ്രണയം പൂട്ടിക്കെട്ടിവെച്ചു..!! ഇതാണ് ഫ്ലാഷ്ബാക്ക്....
അവളുടെ അടുത്തുചെന്ന് ഹലോ അറിയാമോ എന്നുചോദിച്ചു.. അവള്‍യെവനാരെടെ എന്ന ഭാവത്തിലെന്നെ നോക്കി....
മറന്നോ എന്നെ..

അപ്പോഴാണ് ഈ മുഖം അവള്‍ക്ക് ഓര്‍മ്മ കിട്ടിയത്

ആ ഓര്‍മ്മയുണ്ട്....
ഇപ്പോള്‍എവിടെയാണ്..? "
 
" ഞാന്‍ബോംബയിലാണ് ഭര്‍ത്താവിനു അവിടെയാണ് ജോലി...."

" ഹ്മം... ഓക്കേ.." അപ്പോഴാണ് അവളുടെയമ്മ ഒരു തേങ്ങയുമായി അവിടെവന്നത്.. എന്നെക്കണ്ട് ഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോള്‍അവര്‍ എനിയ്ക്കൊരു ജോലിതന്നു..

.....ആ തേങ്ങ ഗണപതിയ്ക്ക് ഉടയ്ക്കുക എന്ന ജോലി...!!


ഒരു വട്ടം നടയിലേക്കു നോട്ടം പായിച്ചു കൊണ്ട് ഞാന്‍ മനസ്സില്‍പറഞ്ഞു ......ന്നാലും എന്‍റെ കൃഷ്ണാ.....എന്നോടിത് വേണ്ടായിരുന്നു ..........


അപ്പോള്‍ അവിടെ നിന്നും ഒരു അശരീരി കേട്ട പോലെ എനിക്യു തോന്നി

..............അമ്പലത്തില്‍പോയപ്പോള്‍ എന്ത് കണ്ടെന്നാ..............







.